
വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. റൈഡ് നടക്കുന്ന സമയം പുരുഷ ജോലിക്കാർ പോലും ഉണ്ടായിരുന്നില്ല.
30 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്.
ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
അപകടത്തിന് ശേഷം ആംബുലൻസ് എത്താനും വൈകി
ഹാപ്പി ലാൻഡിൽ മുൻപും അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Photo Courtesy - Google










